വിരുപ്പാക്ക സ്പിന്നിങ് മിൽ നവീകരണത്തിന് 30 കോടി

വടക്കാഞ്ചേരി : മൂന്ന് പതിറ്റാണ്ട് പിന്നിട്ട തൃശൂർ സഹകരണ സ്പിന്നിങ് മില്ലിന്റെ നവീകരണത്തിന് ദേശീയ സഹകരണ വികസന കോർപറേഷൻ 30 കോടി രൂപ സംസ്ഥാന വ്യവസായ വകുപ്പ് വഴി അനുവദിച്ചു. നിലവിൽ 250 തൊഴിലാളികളാണുള്ളത്.പിരിഞ്ഞുപോയവരുടെ ഗ്രാറ്റുവിറ്റി,പി.എഫ്.വിഹിതം, വൈദ്യുതി ബോർഡിന് കോടിക്കണക്കിന് രൂപ തുടങ്ങിയവ കുടിശ്ശിക ആയി കിടക്കുകയാണ്.കൂടാതെ മില്ലിലേക്ക് വേണ്ട അസംസ്കൃത വസ്തുക്കളും വേണ്ട അളവിൽ കിട്ടുന്നില്ല.നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യം പിരിഞ്ഞു പോയവരുടെ ഗ്രാറ്റുവിറ്റി നൽകുന്നതാണ് പരിഗണിക്കുക എന്ന് മിൽ ചെയർമാൻ എം.കെ.കണ്ണൻ പറഞ്ഞു. പ്രവർത്തനങ്ങളുടെ ഭാഗമായി മില്ലിൽ സിവിൽ പ്രവൃത്തികൾ തുടങ്ങി. സ്പിൻറലുകൾക്കായി ഇ-ടെൻഡറും വിളിച്ചു.