ആറ്റൂരിൽ വൻ കള്ളനോട്ട് വേട്ട.

മുള്ളുര്‍ക്കര : ആറ്റൂരിലെ വാടക ഫ്ലാറ്റിൽ നിന്ന് 19.5 ലക്ഷം രൂപയുടെ കള്ളനോട്ട് പോലീസ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് 3 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പാലക്കാട് വടക്കഞ്ചേരി സ്വദേശി റഷീദ്‌, കുന്നംകുളം കരിക്കാട് ജോയി, എരുമപ്പെട്ടി മരത്തംകോട്‌ റഹ്മാൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് നോട്ട് അടിക്കാൻ ഉപയോഗിച്ച പ്രിന്റർ, കമ്പ്യൂട്ടർ, സ്കാനർ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ജില്ലയിലെ മറ്റു രണ്ടിടങ്ങളിൽ നിന്നുമായി 37.5 ലക്ഷം രൂപയുടെ കള്ളനോട്ടാണ് പോലീസ് കണ്ടെത്തിയത്. കൂടുതൽ പ്രതികളുണ്ടെന്ന സൂചനയെ തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി .