കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം നടത്തി

വടക്കാഞ്ചേരി : മുണ്ടത്തിക്കോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ രാവിലെ10 മുതൽ 4 വരെ നടത്തിയ ഏകദിന ഉപവാസം ഡി. സി.സി. സെക്രട്ടറി കെ. അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. ഇ. കെ.ദിവാകരൻ പുഷ്പാർച്ചാന നടത്തി . സമ്മേളനത്തിൽ എ. പി. ദേവസി അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ജിജോ കുര്യൻ ഉദ്ഘാടനം ചെയ്തു.