തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ തീപിടുത്തം

വടക്കാഞ്ചേരി : തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ വൻ തീപിടുത്തം.ക്ഷേത്രത്തിന്റെ വടക്കു കിഴക്കെ ചുറ്റമ്പലം കത്തി നശിച്ചു. ചൊവ്വാഴ്ച രാത്രിയാണ് തീപിടുത്തം ഉണ്ടായത്. ചുറ്റുവിളക്കിൽ നിന്നാണ് തീ പടർന്നത് എന്ന് കരുതുന്നു. ക്ഷേത്രമടച്ചതിനു ശേഷം ഇറങ്ങിയ ജീവനക്കാരാണ് തീ കത്തുന്നത് കണ്ടത്. അതിനാൽ തന്നെ ആളപായമില്ല. വിളക്കിൽ നിന്നും പടർന്ന തീ തടിയിലേക്കും പടർന്ന് ആളിക്കത്തി.വടക്കാഞ്ചേരി, ഷൊർണ്ണൂർ, ആലത്തൂർ ഭാഗത്തുനിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.വെള്ളം കഴിഞ്ഞതും, വൈദ്യുതി ബന്ധം നിലച്ചതും തീ കെടുത്താൻ ബുദ്ധിമുട്ട് വരുത്തിയെങ്കിലും കൂടുതൽ വാഹനങ്ങൾ എത്തി പത്തരയോടുകൂടി തീയണച്ചു.പോലീസും ജനപ്രതിനിധികളും സ്ഥലത്ത് എത്തിയിരുന്നു.അര നൂറ്റാണ്ടുകൾക്ക് മുൻപും ക്ഷേതത്തിൽ തീപിടുത്തം ഉണ്ടായിട്ടുണ്ട്.അന്ന് ശ്രീകോവിൽ അടക്കം കത്തിനശിച്ചിരുന്നു. ഇവിടുത്തെ പുനർജ്ജനി നൂഴൽ ചടങ്ങ് ചരിത്ര പ്രസിദ്ധമാണ്.