ജില്ലാ ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായി

വടക്കാഞ്ചേരി : ജില്ലാ ആശുപത്രി വികസന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ആശുപത്രിയുടെ പ്രവർത്തനത്തിലും ,ആശുപത്രി പരിസരങ്ങളിലും മാറ്റം വരുത്താൻ യോഗം ശുപാർശ ചെയ്തു. ആശുപത്രിക്ക് മുന്നിലെ പെട്ടിക്കടകളും ഓട്ടോ സ്റ്റാൻഡും നീക്കാനാണ് യോഗ തീരുമാനം.തുടർന്ന് അവിടെ സംരക്ഷണ മതിൽ നിർമ്മിക്കാനും യോഗം ശുപാർശ ചെയ്തു.മറ്റു വികസന പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കാൻ ആശുപത്രി സൂപ്രണ്ടിനേയും നഗരസഭ ഉപാദ്ധ്യക്ഷനേയും ചുമതലപ്പെടുത്തി.യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി.രാധാകൃഷ്ണൻ, നഗരസഭ വൈസ് ചെയർമാൻ എം.ആർ.അനൂപ്‌ കിഷോർ,ആശുപത്രി സൂപ്രണ്ട് ഡോ.കെ.ടി. പ്രേം കുമാർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാൽ തുടങ്ങിയവർ പങ്കെടുത്തു.