സാഹിത്യകാരൻ വിജയൻ കുമ്പളങ്ങാട് അനുസ്മരണം.

വടക്കാഞ്ചേരി : വടക്കാഞ്ചേരിയിലെ പ്രശസ്ത സാഹിത്യകാരനും കേരളവർമ്മ വായനശാല കമ്മറ്റി അംഗവുമായ വിജയൻ കുമ്പളങ്ങാട് അനുസ്മരണ യോഗവും ഫോട്ടോ അനാഛാദനവും വായനശാല ആലോചന ഹാളിൽ നടന്നു.മുനിസിപ്പൽ വൈ.ചെയർപേഴ്സൺ എം ആർ അനൂപ് കിഷോർ, കൗൺസിലർ സിന്ധു സുബ്രമണ്യൻ, റഷീദ് പാറക്കൽ ,ജോൺസൺ പോണലൂർ, ഡോ.ശ്രീനിവാസൻ, ശങ്കരനാരായണൻ, ഷീല വേണുഗോപാൽ, പുഴങ്കര ബാലഗോപാലൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി വായനശാല പ്രസിഡന്റ് വി.മുരളി അദ്ധ്യക്ഷനായിരുന്നു.