കോൺഗ്രസ് പടയൊരുക്കം വിളംബര ജാഥ സംഘടിപ്പിച്ചു

വടക്കാഞ്ചേരി : വടക്കാഞ്ചേരിയിൽ യു.ഡി.എഫ്.പടയൊരുക്കം വിളംബര ജാഥ സംഘടിപ്പിച്ചു.ടൗണിൽ നടന്ന വിളംബര റാലിക്ക് ഡി.സി.സി സെക്രട്ടറിമാരായ കെ.അജിത് കുമാർ, ഷാഹിദ റഹ്മാൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജിജോ കുര്യൻ തുങ്ങിയവർ നേതൃത്വം നൽകി. പടയൊരുക്കത്തിന് മുന്നൊരുക്കമായി സംസ്കാരസാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് നയിക്കുന്ന കലാജാഥയ്ക്ക് വടക്കാഞ്ചേരിയിൽ സ്വീകരണം നൽകി. അനിൽ അക്കരെ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗര സഭ പ്രതിപക്ഷ നേതാവ് കെ.അജിത് കുമാർ അധ്യക്ഷത വഹിച്ചു.