ഉത്രാളിപ്പൂരംഎങ്കക്കാട് ദേശം ലഘുലേഖ പ്രകാശനം ചെയ്തു

വടക്കാഞ്ചേരി : ഉത്രാളിപ്പൂരം എങ്കക്കാട് ദേശത്തിന്റെ ബ്രോഷർ ശ്രീകൃഷ്ണപുരം ശരവണഭവം മഠാധിപതി ഗുരു ശരവണബാബ ക്ഷേത്രസന്നിധിയിൽ പ്രകാശനം ചെയ്തു. ആയിരക്കണക്കിന് ആളുകളുടെയും പഞ്ചവാദ്യത്തിന്റെയും വെടിക്കെട്ടിന്റെയും അകമ്പടിയിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.കെ.സുദർശന് ആദ്യപ്രതി നൽകി.പൂരക്കമ്മിറ്റി പ്രസിഡന്റ് പി.ആർ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.ആർ.മോഹനൻ,ഭാരവാഹികളായ കെ.രാഘവ വാരിയർ, എൻ.ആർ.രാംകുമാർ,തുളസി കണ്ണൻ എന്നിവർ പ്രസംഗിച്ചു. ക്ഷേത്രത്തിലെത്തിയ ശരവണബാബയെ പൂർണ്ണകുംഭം നൽകിയാണ് ആനയിച്ചത്.സംഭാവന രസീതിന്റെയും സോവനീർ താരിഫിന്റെയും പ്രകാശനം നടന്നു.തുടർന്ന് ഭജന, പ്രസാദ ഊട്ട് എന്നിവയും ഉണ്ടായിരുന്നു.