വടക്കാഞ്ചേരി കണ്ടൈൻമെൻറ് സോണുകളിൽ വാഹന ഗതാഗതം അനുവദിക്കില്ല.
വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭയിലെ കണ്ടെയ്‌ൻമെന്റ് സോണുകളായ ഡിവിഷനുകളിൽ വാഹന ഗതാഗതം അനുവദിക്കില്ല. കണ്ടെയ്‌ൻമെന്റ് സോണിൽ താമസിക്കുന്നവർ സോണിന് പുറത്തിറങ്ങാനോ, പുറത്ത് ഉള്ളവർ സോണിൽ പ്രവേശിക്കാനോ പാടില്ല. സോണിലെ ബാങ്കിങ്ങ് സ്ഥാപനങ്ങൾ പകുതി ജീവനക്കാരുമായി ഉച്ചക്ക് 2 മണി വരെ പ്രവർത്തിക്കാവുന്നതാണ്. ഡിവിഷനുകളിലെ വ്യാപാര സ്ഥാപനങ്ങൾക്ക് ഹോം ഡെലിവറിക്കു വേണ്ടി മാത്രമായി രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ പ്രവർത്തിക്കാവുന്നതാണ്. ആവശ്യക്കാർ വാർഡ് കൗൺസിലറെ അറിയിക്കുന്നതിനനുസരിച്ച് വളൻ്റിയർമാർ അവശ്യ സാധനങ്ങൾ എത്തിച്ച് നൽകും.
വീടുകളിൽ കയറിയുള്ള കച്ചവടക്കാരെ അനുവദിക്കില്ല. ഹോം ഡെലിവറിക്കു മാത്രമായി തുറക്കുന്ന സ്ഥാപനങ്ങളിൽ ഒരു സമയം മൂന്ന് പേരിൽ കൂടുതൽ ഉണ്ടാകരുത്. എന്നീ കർശന നിർദ്ദേശങ്ങളാണ് നഗരസഭ കോവിഡ് 19 ൻ്റെ ഭാഗമായി കണ്ടെയ്‌ൻമെന്റ് സോണുകളിൽ നടപ്പിലാക്കുന്നത്.
അകമല, മാരാത്തുകുന്ന്, ഓട്ടുപാറ വെസ്റ്റ്, ചുള്ളിക്കാട്, ഓട്ടുപാറ ഈസ്റ്റ് എന്നീ വാർഡുകളാണ് വടക്കാഞ്ചേരി നഗര സഭയിൽ കണ്ടെയ്‌ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.