വടക്കാഞ്ചേരി ചിറ്റണ്ട സ്വദേശിനിയായ ഇരുപത്കാരിക്ക് കൊവിഡ്

ചിറ്റണ്ട : വടക്കാഞ്ചേരി ചിറ്റണ്ട സ്വദേശിനിയായ ഇരുപത്കാരിക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു.നേരത്തെ കോവിഡ് സ്ഥിരീകരിച്ച പട്ടാമ്പി മത്സ്യ മാർക്കറ്റിലെ തൊഴിലാളിയുടെ ബന്ധുവാണ് ചിറ്റണ്ട സ്വദേശിനി. ജൂലൈ 19 ന് ഇവരുടെ ബന്ധുവായ മത്സ്യ മാർക്കറ്റ് തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾ ചിറ്റണ്ടയിലെ ബന്ധു ഗൃഹങ്ങൾ സന്ദർശിച്ചിരുന്നതിനാലാണ് ഇയാളുടെ ബന്ധുക്കളുടെ സ്രവം പരിശോധനക്കെടുത്തത്. ഇന്ന് വന്ന ടെസ്റ്റ് റിസൽറ്റിൽ കൊവിഡ് സ്ഥിരീകരിച്ചു.