![]()
വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭയിൽ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി പൈതൃക പരിസ്ഥിതി സെമിനാർ സംഘടിപ്പിക്കും.സാമൂഹിക സാംസ്കാരിക സർവേ, വാണിജ്യ സർവേ, ഭൂവിനിയോഗം,തുടങ്ങിയവ സംബന്ധിച്ചു നടത്തിയ അവലോകന യോഗത്തിലാണ് അടുത്ത മാസം സെമിനാർ സംഘടിപ്പിക്കാൻ തീരുമാനമായത്.കില ഡയറക്ടർ ജോയ് ഇളമൺ യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ് അധ്യക്ഷയായി.18 വർക്കിങ് ഗ്രൂപ്പ് കൾ ആയാണ് ചർച്ച നടത്തിയത്.നവംബറിൽ ആക്ഷൻ പ്ലാൻ പൂർത്തീകരിക്കും.നഗരസഭ ഗ്രാമാസൂത്രണ വകുപ്പ് ജില്ലാ ഓഫീസർ കെ .ഗോപകുമാർ പദ്ധതി വിശദീകരിച്ചു.