പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു

വടക്കാഞ്ചേരി : നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വടക്കാഞ്ചേരിയിലെ ഹോട്ടലുകളിൽ നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.സെലക്ട്,പുഴയോരം,കോർട്ട് വ്യൂ,ഗ്രീൻ സിറ്റി,സിയ,ഉണ്ണിസ്, സിറ്റി,പന്തളം,സി.എസ്.ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തത്.ഹെൽ്ത്ത് ഇൻസ്‌പെക്ടർ എ. എ. ജോളി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രജിത റാണി,അനുരാജ്,സൂര്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.