![]()
വടക്കാഞ്ചേരി : വാഴാനി പാലത്തിനു കുറുകെ ഉള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ഉപയോഗശൂന്യമായ പാലത്തിന് പുതിയ മുഖം നൽകി വെള്ളറക്കാട് തേജസ് എൻജിനിയറിങ് കോളജിലെ ആർക്കിടെക്ചർ വിദ്യാർഥികൾ.നാഷണൽ അസോസിയേഷൻ ഓഫ് സ്റ്റുഡന്റ് ആർക്കിടെക്ചർ (നാസ) ദേശീയ തലത്തിൽ നടത്തുന്ന രൂപകല്പന മത്സരത്തിന്റെ ഭാഗമായി ഉപയോഗ ശൂന്യമായ സ്ഥാലങ്ങൾ എങ്ങനെ ഉപയോഗപ്രദമാക്കാം എന്ന വിഷയത്തിൻ കീഴിലാണ് പാലം നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.കോളജ് പ്രിൻസിപ്പൽ സുബോധ് തോമസിന്റെ അനുമതിയോടെ നാസ യൂണിറ്റ് സെക്രട്ടറി അർജുൻ ജോഷിയുടെ നേതൃത്വത്തിൽ പത്തോളം വിദ്യാർത്ഥികളാണ് നവീകരണ പ്രവർത്തനങ്ങളുമായി വടക്കാഞ്ചേരിയിൽ എത്തിയത്. ഇവർക്ക് മാർഗനിർദേശം നൽകിക്കൊണ്ട് അധ്യാപകരും സഹായവുമായി സമീപത്തെ മിനി ലോറി ഡ്രൈവർമാരും ഉണ്ട്.വിവിധ വർണ്ണങ്ങൾ കൊണ്ട് പാലം ഭംഗിയാക്കി ഇരിപ്പിടങ്ങൾ ഒരുക്കി ടൈൽ വിരിക്കുക എന്നീ പ്രവർത്തനങ്ങളാണ് ലക്ഷ്യം വയ്ക്കുന്നത്.