വാഴാനി ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം

വാഴാനി : വാഴാനി ടൂറിസം കേന്ദ്രത്തിൽ ഉത്രാട ദിവസം ആരംഭിച്ച ഓണാഘോഷ പരിപാടികൾ ഇന്ന് സമാപിക്കും.ടൂറിസം ഡെസ്റ്റിനേഷൻ മാനേജ്‌മന്റ് കമ്മിറ്റിയും തെക്കും കര പഞ്ചായത്തും നടത്തിയ ആഘോഷങ്ങളുടെ സമാപനം പി.കെ.ബിജു.എം.പി. ഉദ്ഘടനം ചെയ്യും.ദീപാലംകൃതമായ ഉദ്യാനം കാണാനും വിനോദങ്ങൾക്കായും നിരവധി ആളുകൾ ആണ് വാഴാനിയിൽ എത്തിയിരുന്നത്. ഒരാഴ്ചക്കാലമായി വടക്കാഞ്ചേരി വാഴാനി റോഡിൽ ഗതാഗത കുരുക്കയിരുന്നു.