![]()
വാഴാനി : ഓണം വാരാഘോഷത്തിന്റെ ഭാഗമായി ദീപപ്രഭയിലായ വാഴാനി അണക്കെട്ടിലെ ഉദ്യാനത്തിലേക്ക് ജനം ഒഴുകിയെത്തുന്നു.വാഴാനിയിലേക്കുള്ള ആളുകളുടെ ഒഴുക്ക് മൂലം വടക്കാഞ്ചേരി വാഴാനി റോഡ് ദിവസങ്ങളായി ഗതാഗത കുരുക്കിലാണ്.വാഴനിയിൽ എത്തുന്ന ആയിരങ്ങളെ ആകർഷിക്കുന്നത് ദീപാലംകൃതമായ ഉദ്യാനമാണ്.ഒപ്പം സാഹസിക വിനോദങ്ങളും അമ്യൂസ്‌മെന്റ് പാർക്കും നടൻ ഭക്ഷ്യമേളയും.ഉത്രാടത്തിന് ആരംഭിച്ച ഏഴു ദിവസം നീണ്ടുനിൽക്കുന്ന ഗ്രാമോത്സവം ശനിയാഴ്ച അവസാനിക്കും.