വിനോദ സഞ്ചാരികൾക്കായി വിസ്മയം ഒരുക്കി വാഴാനി

വടക്കാഞ്ചേരി : നിരവധി വിസ്മയ വികസന പ്രവർത്തനങ്ങൾ ആണ് വാഴാനി വിനോദസഞ്ചാര കേന്ദ്രത്തിൽ ഒരുങ്ങുന്നത്.അണക്കെട്ടിന് താഴെയുള്ള പൂങ്കാവനത്തിൽ രണ്ട് കോടിയോളം രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാകുന്ന സംഗീത ജലധാരയുടെ ഉദ്ഘാടനം അടുത്ത് തന്നെ ഉണ്ടാകും.കൂടാതെ വാഴാനിയെ കേന്ദ്രമാക്കി നിരവധി സാഹസിക വിനോദ പദ്ധതികളാണ് ഒരുങ്ങുന്നത്.പൂർണ്ണമായും മണ്ണ് കൊണ്ട് നിർമ്മിച്ചിട്ടുള്ള അണക്കെട്ട് പരിസ്ഥിതി സൗഹാർദ്ദപരമായി നിലനർത്താനും ഒപ്പം 'ഗ്രീൻ കർപ്പെറ്റ്' പദ്ധതിയും ഒരുങ്ങുന്നുണ്ട്.ഇപ്പോൾ തന്നെ ദിവസേന ആയിരക്കണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത് ഇവർക്കായി ഫുഡ് കോർട്ടും ,വിശ്രമ സ്ഥലവും ഇവിടെ ഉണ്ട്.കൂടാതെ കലാ സാംസ്കാരിക പരിപാടികൾക്കും മറ്റുമായി 'ആംഫി തിയേറ്റർ എന്ന തുറന്ന വേദിയും ഏറെ ആകർഷണീയമാണ്.സാഹസിക ടൂറിസത്തിന്റെ ഭാഗമായി പെഡൽ ബോട്ടിംഗ്, ചെപ്പാറയിലേക്ക് സൈക്ലിങ്, സിപ് ലൈൻ തുടങ്ങി പല ആശയങ്ങളും നടപ്പിലാക്കും. ഇതിനായി 17 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തും ശുചിത്വ മിഷനും ചേർന്ന് 11 ലക്ഷം രൂപ ചെലവിൽ ഒരുക്കുന്ന വനിതാ സൗഹാർദ്ദ സാനിറ്റേഷൻ സെന്ററാണ് മറ്റൊരു പദ്ധതി.ഇത്തരം പുതുമയാർന്ന മാറ്റങ്ങളിലൂടെ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഏറെ മനോഹരിയാവുകയാണ് വാഴാനി.