![]()
എരുമപ്പെട്ടി : ഡി.വൈ.എഫ്.ഐ. എരുമപ്പെട്ടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ എസ്.എസ്.എൽ.സി .- പ്ലസ് ടു വിജയികളെ അനുമോദിച്ചു. മങ്ങാട് വോൾഗ കല്യാണ മണ്ഡപത്തിൽ വച്ച് നടന്ന അനുമോദന ചടങ്ങ് ആലത്തൂർ എം. പി. സഖാവ് ഡോ. പി. കെ.ബിജു ഉദ്ഘാടനം ചെയ്തു .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാൽ അധ്യക്ഷത വഹിച്ചു .ഒ.ബി സുബ്രഹ്മണ്യൻ, എം.ജെ ബിനോയ് ,കെ.എം. അഷറഫ് ,റീന ജോസ് ,പി.ടി ദേവസ്സി, യു.കെ മണി, ടി.കെ.ശിവൻ പി.സി അബാൽമണി ,കെ .സി ഫ്രാൻസിസ് മാസ്റ്റർ ,ബിനോജ് മാസ്റ്റർ ,റോസി പോൾ , അനൂപ് ,വിഷ്ണു എന്നിവർ സംസാരിച്ചു.എംനന്ദീഷ്, സ്വാഗതവും ,പി.ബി ബിബിൻ നന്ദിയും പറഞ്ഞു.