വാഴാനി പുഴ നവീകരണത്തിന് 25 കോടി രൂപയുടെ പദ്ധതി

വടക്കാഞ്ചേരി : എരുമപ്പെട്ടി പഞ്ചായത്തിന് കീഴിലുള്ള വാഴാനി പുഴയുടെ വികസനത്തിന് 25 കോടി രൂപയുടെ പദ്ധതി തയ്യാറായി.കാഞ്ഞിരക്കോട് പാലം മുതൽ കരിയന്നൂർ വരെയുള്ള പുഴയുടെ വികസനത്തിനാണ് സ്ഥലം എം.എൽ.എ കൂടിയായ വ്യവസായ വകുപ്പ് മന്ത്രി എ. സി.മൊയ്തീന്റെ പ്രത്യേക നിർദ്ദേശ പ്രകാരം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.പാലങ്ങളുടെ നവീകരണം,കുളിക്കടവ്,വീതികൂട്ടൽ,തടയണ നിർമ്മാണം തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടത്തും.ഇതിന്റെ പ്രധാന ഉദ്ദേശ്യം പുറമ്പോക്ക് ഭൂമികളും കയ്യേറ്റങ്ങളും ഏറ്റെ ടുക്കലാണ്. ഇതിനായി 2 കോടി രൂപയും ബാക്കി തുക മറ്റു പ്രവർത്തനങ്ങൾക്കായും മാറ്റിവച്ചിരിക്കയാണ്.