വടക്കാഞ്ചേരിയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് തുടക്കം

വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭയിൽ ആരംഭിക്കുന്ന അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഹരിത കേരളം മിഷൻ സംസ്ഥാന പ്രസിഡന്റ് ടി.എൻ.സീമ ഉദ്ഘാടനം ചെയ്തു.അടുത്ത വർഷം ജൂൺ അഞ്ചിന് 2 ലക്ഷം മരങ്ങൾ നടുന്നതിനാവശ്യമായ തൈകൾ ഉപാദിപ്പിക്കുന്ന പദ്ധതിയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയെ ഉൾപ്പെടുത്തുമെന്നും സീമ പറഞ്ഞു. തൊഴിൽ ദിനങ്ങൾ കൂടുതൽ ലഭ്യമാക്കുന്നതിന് വിദഗ്ധ തൊഴിൽ പരിശീലനം ലഭ്യമാക്കുമെന്നും അവർ പറഞ്ഞു.കിണറുകൾ റീചാർജ് ചെയ്യുന്നതിനും വാഴാനി പുഴയിലേക്ക് മലിനജലം ഒഴുക്കി വിടുന്നത് തടയുന്നതിനും പദ്ധതി തയ്യാറാക്കണമെന്നും സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചു വടക്കാഞ്ചേരിയിൽ നിന്ന് പുതിയ ഒരു മാതൃക ഉണ്ടാകണമെന്നും അവർ പറഞ്ഞു.നഗരസഭ ഉപാദ്ധ്യക്ഷൻ അനൂപ് കിഷോർ അധ്യക്ഷത വഹിച്ചു.