വാഴാനി ഓണാഘോഷത്തിന് ഇന്ന് തുടക്കം

വടക്കാഞ്ചേരി : തെക്കും കര പഞ്ചായത്തും വാഴാനി ടൂറിസം ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്മിറ്റിയും ചേർന്ന് നടത്തുന്ന ഓണം വാരാഘോഷത്തിന് ദീപാലങ്കാരത്തോടെ ഇന്ന് തുടക്കം കുറിക്കും.ജില്ലാ പഞ്ചായത്ത് അംഗം മേരി തോമസ് ഇന്ന് വൈകീട്ട് സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും.ബഹു.വ്യവസായ വകുപ്പ് മന്ത്രി എ .സി.മൊയ്തീൻ ഉദ്ഘടനം ചെയ്യും. നാളെ 6 ന് വൈക്കം വിജയലക്ഷ്മി അവതരിപ്പിക്കുന്ന സംഗീത നിശ, തിങ്കളാഴ്ച കലാഭവൻ ടീം അവതരിപ്പിക്കുന്ന മെഗാഷോ,ചൊവ്വാഴ്ച10 ന് വിവിധ ഓണ മത്സരങ്ങൾ,4 മുതൽ തദ്ദേശ വാസികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ,7 ന് "പരമശുദ്ധൻ'' നാടകം,ബുധനാഴ്ച 6 ന് കൊച്ചിൻ സ്വരാധാരയുടെ ഫ്യൂഷൻ,വ്യാഴാഴ്ച നാടൻപാട്ട് ,വെള്ളി 6 ന് മാജിക് ഷോ ,ഒൻപതിന് ഗാനമേള എന്നിവ നടക്കും.വാരാഘോഷത്തിന്റെ ഭാഗമായി മെഗാ തിരുവാതിരക്കളി ,സാഹസിക വിനോദങ്ങൾ,അമ്യൂസ്‌മെന്റ് പാർക്ക്,ഗ്രാമോത്സവം,നാടൻ ഭക്ഷ്യമേള എന്നിവയും ഉണ്ടായിരിക്കും.ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനം ഡോ. പി.കെ.ബിജു എം.പി.ഉദ്ഘാടനം ചെയ്യും.