കരുമത്ര പള്ളിയിൽ തിരുനാൾ കൊടിയേറ്റം

കരുമത്ര : കരുമത്ര പരിശുദ്ധ ആരോഗ്യ മാതാവിന്റെ ദേവാലയത്തിൽ എട്ടുനോമ്പു തിരുനാളിന് തുടക്കമായി .അമ്മാടം പള്ളി വികാരി ഫാ.ആന്റണി ആലൂക്കാ തിരുനാൾ കൊടികയറ്റി.തിരുനാളിനോടനുബന്ധിച്ചു ദേവാലയത്തിൽ മരിയൻ കൺവെൻഷന് തുടക്കമായി. പരിശുദ്ധ കന്യാമറിയത്തിന്റെ ജനന തിരുനാളും വിശുദ്ധ സെബസ്റ്റിയാനോസിന്റെ അമ്പു തിരുനാളുമാണ് എട്ടുനോമ്പിൽ ആചരിക്കുന്നത്.ഏഴ് ,എട്ട് തിയ്യതികളിൽ ഊട്ടുതിരുനാൾ,എട്ടിന് ജീവകാരുണ്യ സഹായവിതരണം എന്നിവ നടക്കും.