നിർദ്ധന രോഗികൾക്ക് ചികിത്സാ സഹായവുമായി ഡ്രൈവേഴ്‌സ് യൂണിയൻ

വടക്കാഞ്ചേരി : നിർദ്ധനരായ രോഗികൾക്ക് ചികിത്സയ്ക്ക് ധന സഹായമൊരുക്കി വടക്കാഞ്ചേരിയിലെ സ്വതന്ത്ര കോൺട്രാക്ട് ക്യാരേജ് ഡ്രൈവേഴ്‌സ് യൂണിയൻ. വടക്കാഞ്ചേരി ജോയിന്റ് ആർ.ടി.ഒ. ടി.ജി.ഗോകുലൻഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.എ. ജോഷി അധ്യക്ഷനായി.നഗരസഭാ ചെയർ പേഴ്‌സൺ ശിവപ്രിയ സന്തോഷ്, കൗൺസിലർമാരായ പി.ആർ.അരാവിന്ദരക്ഷൻ,ടി.വി.സണ്ണി, പ്രസീത സുകുമാരൻ, എ. എസ.ഐ.കെ.അശോകൻ, കെ.ആർ.സുബ്രമണ്യൻ,പി.എൻ.സുരേന്ദ്രൻ, ജിജോ കുര്യൻ എന്നിവർ പ്രസംഗിച്ചു.