കോൺക്രീറ്റ് ചെയ്ത ഓട്ടു പാറ ബൈപാസ് റോഡ് തുറന്നു

വടക്കാഞ്ചേരി : കോൺക്രീറ്റ് ചെയ്ത ഓട്ടുപാറ ബൈപാസ് റോഡ് തുറന്നു. വർഷങ്ങളായി തകർന്നു കിടന്നിരുന്ന ബൈപ്പാസ് റോഡ് ഈ അടുത്തിടെ ആണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കോൺക്രീറ്റ് ചെയ്‌ത് ഭംഗിയാക്കിയ റോഡ് യാത്രയ്ക്കായി തുറന്നു കൊടുത്തു. ഇത് വഴി ബസ്സുകൾക്ക് സ്റ്റാൻഡിലേക്ക് പ്രവേശിക്കാനും ഒരു പരിധിവരെ കുന്നംകുളം റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനും സാധിക്കും.