വാഴാനി അണക്കെട്ടിലെ ജലം ഇനി വടക്കാഞ്ചേരി പുഴയിലേക്ക്

വടക്കാഞ്ചേരി : വരൾച്ചയ്ക്കും ജലക്ഷാമത്തിനും പരിഹാരമായി വാഴാനി ഡാമിലെ വെള്ളം കനാൽ വഴി തുറന്ന് വിട്ടിരുന്നത് നിർത്തി. തുടർന്ന് ഇനി പതിനഞ്ചാം തിയതി മുതൽ വെള്ളം വടക്കാഞ്ചേരി പുഴയിലേക്ക് വിടും.ഡാമിൽ ഇനി അഞ്ച് ദശലക്ഷം ഘനമീറ്റർ വെള്ളമാണ് അവശേഷിക്കുന്നത്.പുഴയിലേക്ക് വെള്ളം വിടുന്നതിന്റെ ഭാഗമായി വെള്ളം പാഴാകാതിരിക്കാൻ ചിറകളും സമീപ പ്രദേശങ്ങളും ശക്തമായ പരിശോധനയ്ക്ക് വിധേയമാക്കി.44 കിലോമീറ്റർ പുഴയിലൂടെയുള്ള ജലത്തിന്റെ ഒഴുക്ക് ഉറപ്പു വരുത്താൻ വേണ്ടിയാണ് പരിശോധന നടത്തിയത്. കനാലിന്റെ ചോർച്ച പരിഹരിക്കുന്നതിനായി ഈ വർഷത്തെ ബജറ്റിൽ അനുവദിച്ച തുക ഉപയോഗിച്ചു നവീകരണ പ്രവർത്തനങ്ങൾ നടത്തും.