വി.കെ.നാരായണഭട്ടതിരി സ്മൃതി പുരസ്‌കാരത്തിന് ഡോ.സി.എം.നീലകണ്ഠൻ അർഹനായി

വടക്കാഞ്ചേരി : വി.കെ.നാരായണഭട്ടതിരി സ്മൃതി പുരസ്കാരം ഡോക്ടർ സി.എം.നീലകണ്ഠന് സമ്മാനിച്ചു.ശ്രീ കേരളവർമ്മ പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങ് കലാമണ്ഡലം വൈസ് ചാൻസലർ ഡോക്ടർ ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് വി.മുരളി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജി.ശിവ സ്വാമിയുടെ 'അറിവിന്റെ മുത്തുകൾ' എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. എ. പദ്മനാഭൻ,പി.ശങ്കര നാരായണൻ, പി.ചന്ദ്ര ശേഖരൻ,പി.ഭാഗ്യലക്ഷ്മി അമ്മ,ഷീല വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു. സ്മൃതിയുടെ ഭാഗമായി വേദായനം സെമിനാർ സംഘടിപ്പിച്ചു.സെമിനാറിൽ ഡോ.പി.വി.രാമൻകുട്ടി, ഡോ.കെ.എ. രവീന്ദ്രൻ എന്നിവർ വിഷയാവതരണം നടത്തി.