വാഴാനി ഡാം -ആശങ്കപ്പെടേണ്ട സാഹചര്യമില്ല

വാഴാനി : 62.48 മീറ്ററോളം സംഭരണ ശേഷിയുള്ള വാഴാനി ഡാമിന്റെ നിലവിലെ ജലനിരപ്പ് 53.85 മീറ്റർ മാത്രം. ഡാമിന്റെ വൃഷ്ടിപ്രദേശത്തു മഴ കുറവായതിനാലാണ് ജലനിരപ്പ് വലിയ തോതിൽ ഉയരാത്തത്. നിലവിലെ സാഹചര്യത്തിൽ ഡാം നിറയാൻ ഒരു മാസം എടുക്കും. കോവിഡ് മൂലം വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കാത്ത സാഹചര്യത്തിൽ ഡാമിന്റെ വരുമാനത്തിലും വലിയ കുറവ് ഉണ്ടായിട്ടുണ്ട് .