കുമരനെല്ലൂരിലെ ഒരു കുടുംബത്തിലെ 3 പേർക്ക് കോവിഡ്

വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭയിലെ കുമരനെല്ലൂരിൽ ഒരു കുടുംബത്തിലെ 3 പേർക്ക് സമ്പർക്കം വഴി കോവിഡ് സ്ഥിരീകരിച്ചു. 33 വയസുള്ള പുരുഷനും അദ്ദേഹത്തിന്റെ അച്ഛനും (62)അമ്മയ്ക്കും(55) ആണ്‌ കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ മാതാവ് ജൂലൈ 26 ന് തിരുവനന്തപുരത്ത് നിന്നും കുമരനെല്ലൂർ എത്തിയിരുന്നു. തുടർന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയ മാതാവിന് ആഗസ്റ്റ് 2 ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടെ എത്തിയ ഭാര്യ മാതാവ് ഓട്ടുപാറ വാഴാനി റോഡിലുള്ള ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. മിണാലൂരിൽ 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മിണാലൂർ സ്വദേശിനി(38), മിണാലൂർ സ്വദേശികളായ 15 വയസുള്ള 2 ആൺകുട്ടികൾ, അമ്പലപുരം സ്വദേശിയായ ആൺകുട്ടി (13) എന്നിവർക്കാണ് സ്ഥിരീകരിച്ചത്. വടക്കാഞ്ചേരി മങ്കര സ്വദേശിനിക്കും സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു. അയൽക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ സ്രവപരിശോധയാണ് പോസിറ്റീവ് ആയത്.