വാഴാനിയിലെ ജലനിരപ്പ് ഉയരുന്നു

വാഴാനി : മഴ കനത്തതോടെ വാഴാനിയിലെ ജലനിരപ്പ് ഉയർന്നു.കഴിഞ്ഞ വർഷം ഇതേ സമയം ഉണ്ടായിരുന്ന ജലനിരപ്പിനേക്കാൾ കൂടുതലാണ് ഇത്തവണത്തെ ജലനിരപ്പ്.കഴിഞ്ഞ ദിവസം ജലത്തിന്റെ അളവ് 58.56 മീറ്റർ ആണ് , കഴിഞ്ഞ വർഷം ഈ സമയത്ത് 50. 65 ആയിരുന്നു ജലത്തിന്റെ അളവ്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 62. 48 മീറ്റർ ആണ്. നിലവിൽ പകുതിയോളം നിറഞ്ഞ അണക്കെട്ട് കാണാൻ നിരവധി ആളുകളാണ് വാഴാനിയിൽ എത്തുന്നത്.