അസുരൻകുണ്ട് ഡാമിന്റെ ഷട്ടറുകൾ തുറക്കും

ആറ്റൂര്‍ : അസുരൻകുണ്ട് ഡാമിന്റെ ഷട്ടറുകൾ തുറക്കും.തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് ഡാമിലെ ജലനിരപ്പ് 9 മീറ്ററിൽ കൂടുതൽ ഉയർന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനം ആയത്. 10 മീറ്റർ ആണ് ഡാമിന്റെ സംഭരണ ശേഷി.ചോർച്ചയുള്ളതിനാൽ മൂന്ന് ഷട്ടറുകൾ ഉള്ളതിൽ രണ്ട് എണ്ണം ആണ് തുറക്കുക.ഒരാഴ്ചയായി ലഭിക്കുന്ന ശക്തമായ മഴ ഒട്ടുമിക്ക ജല ശ്രോതസ്സുകളിലെയും ജലനിരപ്പ് ഉയർത്തിയിട്ടുണ്ട്.