തകർന്നു വീഴാറായി പഴയ കൊച്ചിൻ പാലം
വടക്കാഞ്ചേരി : ചരിത്ര അവശേഷിപ്പായ പഴയ കൊച്ചിൻ പാലം പുനർജ്ജീവനം കാത്തു കഴിയുന്നു. കുത്തൊഴുക്കിൽ ദുർബലമായ കാലുകൾ എപ്പോൾ വേണമെങ്കിലും തകർന്നു വീഴാറായ സ്ഥിതിയിലാണ്.മഴ കനത്തതോടെ പുഴയിൽ വെള്ളത്തിന്റെ ഒഴുക്ക് വളരെ ശക്തമാണ്.താഴ്ന്ന ഭാഗങ്ങളിൽ എല്ലാം തന്നെ വെള്ളം കയറി. പുഴയിൽ ഇറങ്ങുന്നവരും സമീപ വാസികളും ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പുഴയിലെ വെള്ളത്തിന്റെ ഒഴുക്ക് ശക്തമാകുന്നതിനനുസരിച്ചു പാലത്തിന്റെ നിലനിൽപ്പിനെ അത് മോശമായി ബാധിക്കും.