വാഴാനി ഡാമിൽ ജലനിരപ്പ് താഴുന്നു.

വാഴാനി : വാഴാനി ഡാമിൽ കഴിഞ്ഞ വർഷത്തേക്കാൾ വെള്ളം കൂടുതൽ ഉണ്ടെങ്കിലും ഷട്ടർ തുറക്കാതെ തന്നെ ജലനിരപ്പ് കുറയുന്നത് ആശങ്ക സൃഷ്ടിക്കുകയാണെന്നു ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.ഇതു കൃഷികളെ സാരമായി ബാധിക്കാനിടയുണ്ട്. നെൽകൃഷി നടത്തുന്ന പാടങ്ങളിൽ മറ്റുകൃഷികൾ നടത്തിയതിനു ശേഷമാണ് മുണ്ടകൻ കൃഷി നടത്തുക പതിവ് എന്നാൽ ജലനിരപ്പിലുള്ള ആശങ്ക മൂലം ഈ വർഷം കൃഷി നേരത്തെ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.