ആർ.എസ്.എസ്.കാര്യാലയം ഉദ്ഘാടനം

വടക്കാഞ്ചേരി : വടക്കാഞ്ചേരി ആർ.എസ്.എസ് ഖണ്ഡ് കാര്യാലയം സമർപ്പിച്ചു.ജില്ലാ സംഘ ചാലക് വി.വേണുഗോപാൽ കാര്യാലയ സമർപ്പണം നടത്തി.ഖണ്ഡ് സംഘചാലക് ഇ. വി.നാരായണൻ അധ്യക്ഷനായി.കേരളം പ്രാന്ത പ്രചാരക് പി.എൻ ഹരികൃഷ്ണ കുമാർ,എം.കെ.അശോകൻ, കെ.സി.സുമേഷ്,ചന്ദ്രമോഹൻ കുമ്പളങ്ങാട്, രാജീവൻ തടത്തിൽ,ഗിരിജൻ,കെ.ബി.സതീശൻ,കെ.മനോജ് എന്നിവർ പ്രസംഗിച്ചു. വൈകീട്ട് നടന്ന കുടുംബ സംഗമത്തിൽ പ്രാന്ത കാര്യകാരിയംഗം എം.മുകുന്ദൻ മുഖ്യ പ്രഭാഷണം നടത്തി.