![]()
വടക്കാഞ്ചേരി : പത്താഴക്കുണ്ട് അണക്കെട്ട് ചോർച്ച ഒഴിവാക്കാൻ 2 കോടി രൂപ ചിലവിൽ സ്റ്റീൽ ബാരൽ നിർമ്മിക്കാൻ തീരുമാനമായി.പൂർണ്ണമായും മണ്ണുകൊണ്ട് നിർമ്മിച്ചതാണ് ഈ അണക്കെട്ട് 2.08 കോടി രൂപ ചിലവിൽ കരിങ്കൽ പതിക്കൽ സ്റ്റീൽ വേ നിർമ്മാണം എന്നിവ നടത്തിയെങ്കിലും മഴക്കാലത്തുപോലും സംഭരണ ശേഷിയുടെ പകുതി മാത്രമാണ് വെള്ളമുള്ളത്.ചോർച്ച ശക്തമായതിനാൽ വെള്ളം സംഭരിക്കാനാവുന്നില്ല.156 ഹെക്ടർ കൃഷിക്കാവശ്യമായ ജലസേചനം ലക്ഷ്യമിട്ടാണ് ഇവിടെ അണക്കെട്ട് നിർമ്മിച്ചത്. 2 കോടി രൂപ ചെലവാക്കി സ്റ്റീൽ ബാരൽ നിലവിലുള്ള ബരലിനുള്ളിൽ സ്ഥാപിക്കുകയാണ് പദ്ധതി. അണക്കെട്ടിന്റെ താഴ് വാരത്തുള്ള വിസ്തൃതമായ കുത്തുപാറക്കുളം നവീകരിക്കുന്നതിന് തലപ്പിള്ളി ഇറിഗേഷൻ പ്രോജക്ടിന്റെ ഭാഗമായി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇവിടെ നിന്നും കുടിവെള്ള പദ്ധതി നടപ്പാക്കുന്നത് വേനൽ കാലത്ത് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ജലക്ഷാമത്തിന് ഏറെക്കുറെ പരിഹാരം കണ്ടെത്താൻ ആകും.