![]()
വടക്കാഞ്ചേരി : വാഴാനി അണക്കെട്ടിൽ നിന്നും ഒഴുകിയെത്തിയ വെള്ളം വടക്കാഞ്ചേരി പുഴയെ സമൃദ്ധമാക്കി.ഇതുവഴി സമീപത്തുള്ള കിണറുകളിലും ജലനിരപ്പ് ഉയർന്നു.പുഴയിലൂടെ 44 കിലോമീറ്റർ വെള്ളം എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.ഇതിന്റെ ഭാഗമായി ചിറകളും മറ്റും അധികൃതരുടെ നേതൃത്വത്തിൽ വൃത്തിയാക്കിയിരുന്നു.എന്നാൽ പുഴയിലേക്ക് ഒഴുകിയെത്തുന്ന നല്ല ജലത്തിൽ നഗരത്തിലെ അഴുക്കുചാലും വന്നു ചേരുന്നു.സർവശുദ്ധി നിറഞ്ഞ നഗരത്തിന് അപമാനം വരുത്തുന്നതാണ് ഇത്.വാഴാനി അണക്കെട്ടിൽ നിന്നും 44 കിലോമീറ്റർ വടക്കാഞ്ചേരി പുഴയിലൂടെ ഒഴുകിയെത്തുന്ന വെള്ളം വടക്കാഞ്ചേരി നഗരസഭ, തെക്കും കര ,എരുമപ്പെട്ടി,വേലൂർ,കടങ്ങോട് പഞ്ചായത്തുകൾക്ക് പ്രയോജനകരമാകും.