ഭാരതപ്പുഴ റെയിൽ വേ മേൽപ്പാലത്തിന് താഴെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു
വടക്കാഞ്ചേരി : ചെറുതുരുത്തി ഭാരതപ്പുഴ റെയിൽ വേ പാലത്തിന് താഴെ പരിക്കുകളോടെ കണ്ടെത്തിയ യുവാവ് മരിച്ചു.രണ്ട് റെയിൽ വേ പാലങ്ങൾക്ക് നടുവിൽ താഴെയാണ് ഇയാളെ നാട്ടുകാർ കണ്ടെത്തിയത്. ട്രെയിനിൽ നിന്നും തെറിച്ചു വീണാതാകാം എന്നാണ് നിഗമനം.ഇയാളിൽ നിന്നും ലഭിച്ച തിരിച്ചറിയൽ കാർഡിൽ നിന്നും ഇയാൾ ആസാം സ്വദേശി ആണെന്നും പേര് ശിവാനന്ദ മാല എന്നാണെന്നും മനസ്സിലാക്കി. പെരുമ്പാവൂരിലെ പ്ലൈ വുഡ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന ഇയാൾ അവധിക്ക് നാട്ടിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു.സംഭവം അറിഞ്ഞു എത്തിയ ഷൊർണ്ണൂർ പോലീസ് ആംബുലൻസ് വരുത്തി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും . രക്ഷിക്കാനായില്ല.എന്നാൽ ഇയാളെ ആശുപത്രിയിൽ എത്തിക്കാൻ വൈകി എന്ന് നാട്ടുകാർ പറഞ്ഞു.കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇവിടെ അജ്ഞാത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.അതെ സ്ഥലത്ത് തന്നെയാണ് ഇയാളെയും കണ്ടെത്തിയത്.ഇത് നാട്ടുകാർക്കിടയിൽ പരിഭ്രാന്തി പരത്തുന്നുണ്ട്.