വാഴാനി അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടു

വടക്കാഞ്ചേരി : വേനൽ കടുത്തതോടെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കുന്നതിന് വാഴാനി അണക്കെട്ടിലെ വെള്ളം കനാൽ വഴി തുറന്നുവിട്ടു .ഈ വേനൽക്കാലത്ത് ഇത് രണ്ടാം തവണയാണ് ഡാമിലെ വെള്ളം തുറന്നു വിടുന്നത്. ഇതിലൂടെ കനാലിന്റെയും പുഴയുടെയും സമീപത്തുള്ള കിണറിലെയും മറ്റ് ജലസ്രോതസുകളിലെയും വെള്ളം ഉയരുന്നതിന് കാരണമാകും.അണക്കെട്ടിൽ നിലവിൽ മൊത്തം സംഭരണ ശേഷിയുടെ നാലിൽ ഒന്ന് ഭാഗം ആണ് വെള്ളം ഉള്ളത്. ഇത്തവണ കാനാലിലൂടെ തുറന്നുവിട്ട വെള്ളം വടക്കാഞ്ചേരി നഗരസഭ, തെക്കും കര ,വേലൂർ,ചൂണ്ടൽ പഞ്ചായത്തുകൾക്ക് പ്രയോജനപ്പെടും.ശക്തമായ വെയിലിൽ ജലസ്രോതസുകളിലെ വെള്ളം എല്ലാം വറ്റി ജനങ്ങൾ വലിയ കഷ്ടത്തിൽ ആണ്.അതിനൊരു പരിഹാരം എന്ന നിലയ്ക്ക് ആണ് വാഴാനി അണക്കെട്ടിലെ ജലം കനാൽ വഴിയും മറ്റും തുറന്നുവിട്ടു ജനങ്ങളിലേക്ക് എത്തിക്കുന്നത്.