മാമാങ്കം 2018 – വടക്കാഞ്ചേരിയിലെ മണ്മറഞ്ഞ കലാ പ്രതിഭകളെ  ദുബായിൽഅനുസ്മരിക്കുന്നു

വടക്കാഞ്ചേരി : വടക്കാഞ്ചേരി സുഹൃത് സംഘം ഗാലറിയ ഇവെന്റ്സുമായി സഹകരിച്ചു , "മാമാങ്കം 2018"  എന്ന കലാ സന്ധ്യ ഈ ഏപ്രിൽ  27 നു  ദുബായി, മുഹൈസ്‌ന ഇന്ത്യൻ അക്കാദമി സ്കൂളിൽ വച്ച് നടത്തുന്നു.  വടക്കാഞ്ചേരിയിലെ മണ്മറഞ്ഞ  അനുഗ്രഹീത  കലാകാരന്മാരായ  ശ്രീ ഭരതൻ ,ശ്രീ പി എൻ മേനോൻ, അബൂബക്കർ , കലാമണ്ഡലം ഹൈദരാലി , ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിവരെ അനുസ്മരിക്കുന്നു ,  ഒപ്പം   40 വർഷത്തെ ചലച്ചിത്ര സംഗീത സപര്യയുമായി ശ്രീ ഔസേപ്പച്ചൻ , ചലച്ചിത്രഅഭിനയ  ജീവിതത്തിൽ 50 വര്ഷം പൂർത്തിയാക്കിയ ശ്രീമതി കെ പി എ സി ലളിത എന്നിവരെ ആദരിക്കുന്നു .  ഗാന നൃത്ത സന്ധ്യയിൽ അവതാരകനായി ജയരാജ് വാര്യർ,  ഗായിക ലതിക ടീച്ചർ  , കല്ലറ ഗോപൻ, എടപ്പാൾ വിശ്വം , ഇന്ദുലേഖ വാര്യർ എന്നിവർ പങ്കെടുക്കും  എന്ന് മുഖ്യ സംഘടകർ ആയ അഭിലാഷ് കക്കാട്, ഹരീഷ് കെ നായർ, പ്രസാദ് പരായിരിക്കൽ, വിനയ് കടമ്പാട്ട് , കൃഷ്‌ണദാസ്‌ എന്നിവർ  അറിയിച്ചു ,  ടിക്കറ്റുകൾ ക്യു ടിക്കറ്സ് വഴി ലഭിക്കുന്നതാണ്  , പ്രവേശനത്തിന് വിളിക്കേണ്ട നമ്പർ  050 2447989 / 056 9217825