മങ്കരയിൽ ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ ആഭരണങ്ങൾ കവർന്നു

വടക്കാഞ്ചേരി : മങ്കരയിൽ അർദ്ധരാത്രി ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ മൂന്നര പവന്റെ ആഭരണങ്ങൾ കവർന്നു.പുലർച്ചേ ഒരുമണിക്കാണ് മോഷ്ടാവ് വീടിന്റെ പിൻഭാഗത്തെ ഗ്രില്ലിന്റെ പൂട്ട് പൊളിച്ചു അകത്തു കടന്ന് അമ്മയുടെ അടുത്ത് ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ ആഭരണം കവർന്നത്.അബ്‌ദുല്ല റോഡിൽ കൊടലാണിക്കാവ് ക്ഷേത്രത്തിന് സമീപം നരിയംപുള്ളി ഇസ്മായേലിന്റെ വീട്ടിലാണ് മോഷണം നടന്നത്.കുഞ്ഞിന്റെ ദേഹത്തെ ആഭരണം ഊരിയതിന് ശേഷം അമ്മയുടെ കയ്യിലെ വള ഊരാൻ ശ്രമിക്കുന്നതിനിടയിൽ ഉണർന്ന് ബഹളം വച്ചതിനെ തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.വടക്കാഞ്ചേരി പോലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.