വാഴാനി ഡാമിലെ വെള്ളം ഇന്നും നാളെയും തുറന്നു വിടും

വാഴാനി : കാർഷിക ആവശ്യങ്ങൾക്കായി വാഴാനി ഡാമിലെ വെള്ളം ഇന്നും നാളെയുമായി വടക്കാഞ്ചേരി പുഴയിലേക്ക് തുറന്നു വിടും . 18 ന് വൈകീട്ട് വാഴാനി കനാലിലേക്കും വെള്ളം തുറന്നു വിടും . ഡിസംബർ 20 വരെ തലക്കോട്ടുകര ഭാഗത്തേക്കും 25 വരെ മുണ്ടൂർ , വേലൂർ , മുണ്ടത്തിക്കോട് , പാർളിക്കാട് ഭാഗത്തേക്കും 31 വരെ പാർളിക്കാട് തെക്കുംകര ഭാഗത്തേക്കും വെള്ളം തുറന്നു വിടും .