ബൈക്ക് മോഷണം : കൗമാരക്കാർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

വടക്കാഞ്ചേരി : മെഡിക്കൽ കോളേജ് പരിസരത്തു നിന്നും ബൈക്ക് മോഷണം നടത്തിയിരുന്ന നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര സ്വദേശി അജേഷ് (30), തളിക്കുളം സ്വദേശി അബ്ദുൽ സഹദ് (25) , രണ്ടു കൗമാരക്കാർ എന്നിവരുമാണ് അറസ്റ്റിലായത്. കൗമാരക്കാരായ രണ്ടു പേർക്ക് ജുവനൈൽ കോടതി ജ്യാമം നൽകി. റെയിൽവെ മേൽപാലത്തിനു സമീപത്തു നിന്നും ബൈക്ക് മോഷ്ട്ടിച്ചു കടന്നു കളഞ്ഞ കൗമാരക്കാരെ നാട്ടുകാരായ യുവാക്കൾ സാഹസികമായി പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തത്ഗതിനെ തുടർന്നാണ് മറ്റു രണ്ടു പേരും പിടിയിലായത്.