വാഴാനി ഡാം ഷട്ടറുകൾ വീണ്ടും ഉയർത്തി.

വാഴാനി : മഴ ശക്തമായതിനെ തുടർന്ന് വാഴാനി അണകെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. ജലനിരപ്പ് 62.2 അടിയായതിനെ തുടർന്ന് ഷട്ടറുകൾ 6 ഇഞ്ച് വീതം ഉയർത്തി. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ അളവിൽ വെള്ളം തുറന്ന് വിടുന്നത്. വടക്കാഞ്ചേരി പുഴയിലെ ഒഴുക്ക് വർധിക്കുകയും പുഴയുടെ സമീപമുള്ള വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറുകയും ചെയ്തു.