ഓടികൊണ്ടിരുന്ന ബസിന്‍റെ ടയറുകള്‍ ഊരിപോയി. ഒഴിവായത് വന്‍ ദുരന്തം
ഒന്നാംകല്ല് : വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാന പാതയില്‍ ഒന്നംകല്ല് ഓടികൊണ്ടിരുന്ന ബസിന്‍റെ ടയറുകള്‍ ഊരിപോയി. ബസില്‍ യാത്രക്കാര്‍ കുറവായിരുന്നതിനാലും വേറെ വാഹനങ്ങള്‍ ആ സമയം റോഡില്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പരിക്കേറ്റവരെ ഓട്ടുപാറ ജില്ല ആശുപത്രിയിലും , മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് 1:30 നായിരുന്നു അപകടം.കുന്നംകുളത്ത് നിന്നും വടക്കാഞ്ചേരിയിലേക്ക് സര്‍വീസ് നടത്തിയിരുന്ന ജോഷിമോന്‍ ബസ് ആണ് അപകടത്തില്‍ പെട്ടത്.