ബലിതർപ്പണത്തിന് ആയിരങ്ങൾ എത്തി
വടക്കാഞ്ചേരി : വടക്കാഞ്ചേരി മേഖലയിലെ വിവിധ ക്ഷേത്രങ്ങളിൽ കാർക്കിട മാസത്തിലെ അമാവാസി നാളിൽ ആയിരങ്ങൾ പിതൃതർപ്പണം നടത്തി.പള്ളിമണ്ണ ശിവ ക്ഷേത്രത്തിൽ പുലർച്ചെ നാല് മണിക്ക് ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്ര ഉപദേശക സമിതിയും കൊച്ചിൻ ദേവസ്വം ബോർഡും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
മച്ചാട് രാവിപുരമംഗലം ശ്രീ കൃഷ്ണ ക്ഷേത്രത്തിലും നൂറു കണക്കിന് പേർ പിതൃതർപ്പണത്തിന് എത്തിയിരുന്നു.ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തുള്ള കൾക്കഴ തീരത്തായിരുന്നു ബലികർമ്മങ്ങൾ നടത്തിയത്.