![]()
വടക്കാഞ്ചേരി : തുടർച്ചയായി മഴ പെയ്തിട്ടും വാഴാനി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നില്ല.വനത്തിൽ നിന്നുള്ള ജലത്തിന്റെ ഒഴുക്ക് തുടങ്ങിയിട്ടില്ല.മഴ പെയ്യാൻ തുടങ്ങിയാൽ ഉദ്യോഗസ്ഥർ കാടുകയറി കാട്ടിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം അണക്കെട്ടിലേക്ക് തിരിച്ചു വിടുകയാണ് പതിവ്.കാക്കിനിക്കാട് കനാൽ ആണ് വാഴാനി ഡാമിലേക്കുള്ള പ്രധാന ജലസ്രോതസ്. 16.48 ദശലക്ഷം ഘനമീറ്റർ സംഭരണ ശേഷിയുള്ള അണക്കെട്ടിൽ നിലവിൽ 3.73 ദശലക്ഷം ഘനമീറ്റർ വെള്ളം ആണുള്ളത്. വടക്കാഞ്ചേരി നഗരസഭ ,തെക്കും കര, ചൂണ്ടൽ ,എരുമപ്പെട്ടി, വേലൂർ,കടങ്ങോട് തുടങ്ങി പഞ്ചായത്തുകൾക്കും വേനൽക്കാലത്ത് വാഴാനി അണക്കെട്ടിലെ വെള്ളം വലിയ അനുഗ്രഹമാണ്. ജലക്ഷാമത്തെ തുടർന്ന് ഇക്കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിൽ കനാൽ വഴി അണക്കെട്ടിൽ നിന്നും വെള്ളം തുറന്നു വിട്ടിരുന്നു.ഇത് വേനൽക്കാലത്തെ ജലക്ഷാമത്തിന് ഏറെക്കുറെ പരിഹാരമായിരുന്നു