![]()
വടക്കാഞ്ചേരി : തൃശൂർ - വടക്കാഞ്ചേരി - ഷൊർണൂർ സംസ്ഥാന പാതയിലെ അഴിയാക്കുരുക്ക് ഒഴിവാക്കാൻ ബസ്ബേ അനിവാര്യമാണ്. ബസ്സുകൾ മൂലം ഉണ്ടാകുന്ന ട്രാഫിക് കുരുക്കുകളിൽ പെട്ട് ജനങ്ങൾ വലയുകയാണ്.സ്റ്റാന്റുകൾക്കും ബസ് സ്റ്റോപ്പുകൾക്കും പുറമെ റോഡിൽ ഉടനീളം നിർത്തി യാത്രക്കാരെ കയറ്റുന്നത് മൂലം ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുരുക്കിൽ പെട്ട് പോവുകയാണ്.സംസ്ഥാന പാതയിൽ വടക്കാഞ്ചേരി റെയിൽ വേ സ്റ്റേഷൻ ,തിരൂർ ,വളപ്പായ ജങ്ഷനുകളുടെ നവീകരണത്തിന് ആസ്തി വികസന ഫണ്ടിൽ നിന്നും മൂന്ന് കോടി രൂപ അനുവദിച്ചതായി അനിൽ അക്കരെ എം.എൽ.എ. അറിയിച്ചു.പൊട്ടിപ്പൊളിഞ്ഞ സംസ്ഥാന പാത മുഴുവൻ ബി.എം.ബി.സി.മോഡൽ ടാറിങ് നടത്തുന്നതിന് പൊതുമരാമത്ത് വിഭാഗം ഏകദേശം 30 കോടി രൂപയുടെ പ്രവൃത്തിക്ക് നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട്.അത്താണി മുതൽ പാർളിക്കാട് വരെയുള്ള 2.70 കോടിയുടെ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.നാറ്റ്പാക് പഠന റിപ്പോർട്ട് പ്രകാരം വടക്കാഞ്ചേരിയിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ നിർദ്ദേശിച്ച ബൈപ്പാസിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കും എന്ന് മന്ത്രി ശ്രീ .എ. സി.മൊയ്‌തീൻ അറിയിച്ചു. ബജറ്റിൽ പ്രഖ്യാപിച്ച ഈ പദ്ധതി കാലതാമസം വരുത്താതെ പൂർത്തീകരിക്കാൻ വേണ്ട മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.