![]()
വടക്കാഞ്ചേരി : ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾക്ക് ആരംഭം കുറിക്കും മുൻപ് തന്നെ നാടെങ്ങും ആഘോഷങ്ങളും ആരവങ്ങളുമായി ജനം.കാക്കിനിക്കാട് അർജന്റീനയുടെ ആരാധകർ വീടിന് അർജന്റീനയുടെ പതാകയുടെ നിറം ചായം നൽകി.ഒപ്പം മെസ്സിയുടെ ചിത്രവും ചുമരിൽ വരച്ചു ചേർത്തു.ആർട്ടിസ്റ്റ് ഷാജു കുറ്റിക്കാടാൻ ആണ് ചിത്രം വരച്ചത്. കാക്കിനിക്കാട് പൊട്ടംപ്ലായിക്കൽ ആൽഫിനാണ് സ്വന്തം വീട് ഇഷ്ട ടീമിനായി വിട്ടു നൽകി ആവേശമുയർത്തിയത്.മലയോര ഗ്രാമമായ കാക്കിനിക്കാട് അർജന്റീനയുടെ മാത്രമല്ല ബ്രസീലിന്റെയും പോർച്ചുഗലിന്റെയും ആരാധകർ ഉണ്ട്.വിവിധ വർണ്ണങ്ങളാൽ തോരണം കെട്ടി വഴി അലങ്കരിച്ചും മറ്റും അവർ മത്സരത്തിന്റെ നാളുകൾക്കായി കാത്തിരിക്കുന്നു.