വനത്തിലെ ജലസ്രോതസ്സുകൾ വാഴാനി ഡാമിലേക്ക് ഒഴുകിയെത്തി

വാഴാനി : ശക്തിയായി പെയ്യുന്ന കാലവർഷം വാഴാനി അണക്കെട്ടിലെ ജാലനിരപ്പിനെ ഉയർത്തി.കഴിഞ്ഞ ആഴ്ച വരെ അണക്കെട്ടിൽ മൊത്തം സംഭരണ ശേഷിയുടെ മൂന്നിൽ ഒരു ഭാഗം മാത്രമായിരുന്നു വെള്ളത്തിന്റെ അളവ്.ഇതേ തുടർന്ന് ഉദ്യോഗസ്ഥർ വനപാലകരുടെ സഹായത്തോടെ വനത്തിലെത്തി കാടിനുള്ളിലെ പ്രധാന ജലസ്രോതസ്സുകൾ എല്ലാം ഡാമിലേക്ക് തിരിച്ചു വിട്ടിരുന്നു.പിന്നീട് പെയ്ത ശക്തമായ മഴയിൽ വനത്തിലെ ജലസ്രോതസ്സുകൾ കാക്കിനിക്കാട് കനാൽ വഴി വാഴാനി ഡാമിലേക്ക് ഒഴുകിയെത്തി.നാലു ദിവസം കൊണ്ട് ഒരു ദശലക്ഷം ഘനമീറ്റർ വെള്ളം ശേഖരിക്കാനായി സാധിച്ചു.അണക്കെട്ടിൽ ഹൈഡ്രോളജി ഡിവിഷന്റെ യാന്ത്രിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.ഇതുമൂലം കാറ്റ്,ഊഷ്മാവ്, മഴ,മർദ്ദം എന്നിവ മനസ്സിലാക്കാനുള്ള സംവിധാനം നിലവിലുണ്ട് , ലഭിക്കുന്ന വിവരങ്ങൾ എല്ലാം തന്നെ നേരിട്ട് തിരുവനന്തപുരം ചീഫ് എൻജിനീയറുടെ ഓഫീസിലേക്ക് ആണ് അയക്കുക.