വഴിമുടക്കി പാർക്ക് ചെയ്‌ത വാഹനം മാറ്റാൻ ആവശ്യപ്പെട്ടത്തിന് കുടുംബത്തെ ആക്രമിച്ചു

വടക്കാഞ്ചേരി : റോഡിൽ വഴിമുടക്കി പാർക്ക് ചെയ്തിരുന്ന വാഹനം മാറ്റാൻ ഹോൺ അടിച്ചതിന് ഓട്ടോറിക്ഷയിൽ വന്ന കുടുംബത്തിന് നേരെ ആക്രമണം.കുമരനെല്ലൂരിൽ വഴിമുടക്കി പാർക്ക് ചെയ്തിരുന്ന കാറിലുണ്ടായിരുന്നവരുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർ കരിമത്ര ആഞ്ഞിലിക്കടവത്ത് വീട്ടിൽ അബ്‌ദുൾ സലാം ഭാര്യ ഷഹന എന്നിവർക്കാണ് മർദനമേറ്റത്.ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. വടക്കാഞ്ചേരി സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയായ ഒരാൾ ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന മറ്റു രണ്ടു പേർക്കുമെതിരെ വടക്കാഞ്ചേരി പോലീസ് കേസെടുത്തു.