വേനലിൽ കുളിരായി വാഴാനി വെള്ളം ഒഴുകിയെത്തി

വാഴാനി : വാഴാനി അണക്കെട്ടിന്റെ സ്ലൂയിസ്‌ കനാലിന്റെ ഷട്ടറുകൾ തുറന്ന് വെള്ളം തുറന്നു വിട്ടു. കൃഷി ആവശ്യത്തിനും കുടിവെള്ളത്തിനുമായി തുറന്നു വിട്ട വെള്ളം കടുത്ത വേനലിൽ ജനങ്ങൾക്ക് ആശ്വാസമാകും .അണക്കെട്ടിന്റെ പരിധിയിലെ 40 കിലോമീറ്റർ കനാലിലൂടെ ഒഴുകിയെത്തിയ വെള്ളം തെക്കുംകര ,വേലൂർ,ചൂണ്ടൽ ,മുണ്ടൂർ പഞ്ചായത്തുകൾക്കും വടക്കാഞ്ചേരി നഗരസഭ പരിധിയിൽ വരുന്നവർക്കും ആശ്വാസമാകും .ഏതാനും ദിവസങ്ങൾക്കുള്ളിൽ വടക്കാഞ്ചേരി പുഴയിലേക്ക് വെള്ളം തുറന്നുവിടുന്നതോടു കൂടി വടക്കാഞ്ചേരി നഗരസഭ, തെക്കുംകര,എരുമപ്പെട്ടി, കടങ്ങോട്,വേലൂർ പഞ്ചായത്തുകൾക്കും പ്രയോജനം ലഭിക്കും. അണക്കെട്ടിൽ നിന്ന് കനാൽ വഴിയും പുഴയിലൂടെയും ഒഴുകിയെത്തുന്ന ജലം കിണറുകളിലെ വെള്ളത്തിന്റെ അളവ് ഉയർത്തും. നിറഞ്ഞൊഴുകുന്ന കനാലിലെ വെള്ളം കുളിക്കുന്നതിനായും ജനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്.