വാഴാനി ഡാമിന്റെ ഷട്ടറുകൾ വെള്ളിയാഴ്ച്ച തുറക്കും

വടക്കാഞ്ചേരി : കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി നാളെ രാവിലെ 10 നും 11 നും ഇടയിൽ ഡാം തുറക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കനാലിന്റെ ഇരുവശത്തും താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. ഡാം തുറക്കാൻ വിസമ്മതിച്ച കളക്ടറിന്റെ നടപടിയെ തുടർന്ന് വടക്കാഞ്ചേരി നഗരസഭയിലും തെക്കുംകര, വേലൂർ, എരുമപ്പെട്ടി പഞ്ചായത്തുകളിലും UDF ശനിയാഴ്‌ച ആഹ്വാനം ചെയ്തിരുന്ന ഹർത്താൽ പിൻവലിച്ചു.